Sunday, 10 May 2015

എൽസമ്മ എന്ന ആൺകുട്ടി

ഞാൻ ഒരു ഫെമിനിസ്റ്റ് അല്ല. ചിലർക് തോന്നിയേക്കാം ഞാൻ ഒരു ഫെമിനിസ്റ്റ് ആണെന്ന്. അത് നിങ്ങൽ ആ വാക്കിനെ എങ്ങനെ നിർവചികുന്നു എന്നതിനെ അടിസ്ഥാനമാക്കി ആയിരിക്കും.
ശരിയാണോ എന്ന് എനിക്ക് അറിയില്ല. ഫെമിനിസ്റ്റ് എന്നാൽ സ്ത്രീകൾക്ക് അവർ അർഹികുന്ന പരിഗണന കിട്ടാത്തത്, പുരുഷന്മാർ കാരണം ആണെന്ന് കരുതുന്നവർ. സ്ത്രീ സ്വാതന്ത്രതിന്‌ വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്നവർ.ശരിയായ നിർവചനം ഇത് ആയിരിക്കില്ല. പക്ഷേ എന്റെ മനസ്സിൽ ഫെമിനിസ്റ്റ് എന്ന വാക്ക് കേൾക്കുമ്പോളെ പുരുഷ വിദ്വേഷികൾ എന്നാണ്‌ തോനുന്നത്. ഇങ്ങനെ അല്ലാത്ത ഫെമിനിസ്റ്റുകൾ ഉണ്ട് എങ്കിൽ, അവർ എന്നോട് ക്ഷമിക്കട്ടെ
.ഇനി പുരുഷവിദ്വേഷികളായ ഫെമിനിസ്റ്റുകളോട് എനിക്ക് പറയാനുള്ളത്.പുരുഷന്മാരെ കുറിച്ച് നമുക്ക് പിന്നീട് സംസാരിക്കാം.ആദ്യം സ്ത്രീകളെകുറിച്ച് പറയാം. നമ്മൾ അറിയാതെ ആണെങ്കിലും നമ്മുടെ ചില ചിന്താഗതികൾ തന്നെയാണ്‌ നമ്മളെ രണ്ടാംതരക്കാരയ് മാറ്റുന്നത്. ഉദാഹരണം, നമ്മുടെ വീട്ടിലെ പെൺകുട്ടികൾ അത്യാവശ്യം സ്മാർട്ട് ആണെങ്കിൽ അവൾ ആൺക്കുട്ടിയാണെന്ന് അഭിമാനത്തോടെ പറയും. എന്നാൽ മറിച്ച് ഒരാൺക്കുട്ടി ഒരു ഇത്തിരി ഇന്റ്രോവെർറ്റ്  ആയാൽ ഉടൻ ശകാരമായി.“ഒരുമാതിരി പെമ്പിള്ളേരെ പോലെ”. ഇത് നമ്മൾ ഒരോരുത്തരും കേട്ട് വളർന്നതാണ്‌.എന്തുകൊണ്ടാണ്‌ ആൺകുട്ടികളെ പോലെ ആകുന്നത് അഭിമാനവും, പെൺകുട്ടികളെ പോലെ ആകുന്നത് നാണക്കേടും ആകുന്നത്.എന്തു കൊണ്ടാണ്‌ പെൺകുട്ടികൾ പോലും ഈ ചിന്താഗതിയുമായ് പൊരുത്തപ്പെടുന്നത്.എന്തിനേറെ പറയുന്നു പെൺകുട്ടികൽ പോലും ആഗ്രഹിക്കുന്നത് ആൺക്കുട്ടിയെ പോലെ ആണ്‌ എന്ന് പറഞ്ഞ് കേൾക്കാനാണ്‌. ഈ ഒരു ചിന്ത അല്ലെ മാറേണ്ടത്.ഇത്രയൊക്കെ പ്രസംഗിക്കുന്ന എന്റെ മനസിലും “എൽസമ്മ എന്ന ആൺകുട്ടി” ഒരു കോമ്പ്ലിമെന്റ് തന്നെയാണ്‌.



8 comments:

  1. Good work! Waiting for more!!

    ReplyDelete
  2. When i read your first post i had no idea as to wat i should say. So i backed myself and said "Ok..The next time". Unfortunately the history repeats. I am blank once again. May be my intellect isnt just enough . Anyways, i wish that just as you quoted "Elsamma enna aankutti is a compliment" ,Let "Unnimaya enna penkutti " be the next one in the list.

    ReplyDelete
    Replies
    1. mahn.....you have got talent...you should write a blog of your own and give our wonderfull friend here a competetion.....with your unparallel level of expertise and uncomparable command over English and Hindi its no doubt you will come out in flying colours.....wait..no..no..no....scrub all that...with your talent you should definitely write a book....who knows may be you will be the next Chetan Bhagat......

      Delete
    2. Kazhinjo mone thaeppu?

      Delete
    3. Philsaa Kandu padike neeyokke engne nadanno...

      Delete
  3. A very very common usage. Never thought about the gender discrimination behind it.... Thank you very much for such a thought...

    ReplyDelete
  4. i guess noel should also write a book, u top got real talent man...

    ReplyDelete
  5. never thought it in that way Unnimol.. write more..scale heights..

    ReplyDelete